കപ്പൂർ പഞ്ചായത്തിലെ
കൊഴിക്കര , കാഞ്ഞിരത്താണി എറവക്കാട് പ്രദേശവാസികൾക്ക് ആശ്വാസമായി മുടങ്ങിക്കിടന്നിരുന്ന കല്ലൂർ ബസ് ഏറെനാളിന് ശേഷം വീണ്ടും ഓടിത്തുടങ്ങി.
കപ്പൂർ പഞ്ചായത്ത് ഭരണ സമിതിയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി ബഹു. മന്ത്രി M B രാജേഷ് അവർകളുടെ ഓഫീസിന്റെ സഹായത്തോടെ പുതുക്കിയ സമയപ്രകാരം ബസ് റൂട്ട് അനുവദിച്ചു.
മുൻപ് കുമരനെല്ലൂർ വരെ മാത്രം സർവീസ് ഉണ്ടായിരുന്നത് അഭ്യർത്ഥന പ്രകാരം പറക്കുളം വരെയാക്കുകയും ചെയ്തു.
പറക്കുളം കുടുംബരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നവർക്കും ഗോഖലെ സ്കൂൾ,NSS പറക്കുളം കോളേജ്, മൈനോരിറ്റി കോളേജ് തുടങ്ങി നിരവധി വിദ്യാർത്ഥികൾക്കും ഈ ബസ് വളരെ ഉപകാരപ്പെടും.
കല്ലൂർ ബസ് ഉടമയ്ക്കും ജീവനക്കാർക്കും ഇതിന് വേണ്ട സഹായങ്ങൾ ചെയ്തവർക്കും കപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ധീൻ കളത്തിൽ നന്ദി രേഖപ്പെടുത്തി
പറക്കുളം - ചങ്ങരംകുളം ബസ് റൂട്ട് ആരംഭിച്ചു
ജൂൺ 08, 2023
Tags