ഇ പോസ് സംവിധാനത്തില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്റെ ഭാഗമായി ഉണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍വിതരണം നിര്‍ത്തിവെച്ചു.
ബില്ലിംഗില്‍ തടസം നേരിട്ട സാഹചര്യത്തില്‍ സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ വേണ്ടിയാണ് റേഷന്‍ വിതരണം നിര്‍ത്തി വെക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ പൂര്‍ത്തീകരിച്ച ശേഷം നാളെ മുതല്‍ മാത്രമേ വിതരണം പുനരാരംഭിക്കൂ.
സൗജന്യമായി റേഷന്‍ നല്‍കുന്നവര്‍ക്ക് പ്രത്യേകം ബില്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനനുസരിച്ച് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഇ-പോസ് മെഷീന്‍ പ്രശ്‌നം തുടങ്ങിയത്.
നൂറുകണക്കിന് ആളുകളാണ് കടകളിലെത്തി റേഷന്‍ വാങ്ങാന്‍ കഴിയാതെ മടങ്ങിയത്.