തൃത്താല ഗവൺമെന്റ് കോളേജിലെ പുതിയ ബ്ലോക്ക് ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിടുമ്പോഴും വൈദ്യുതി ലഭിക്കാതെ വലഞ്ഞ് വിദ്യാർത്ഥികൾ.
രണ്ട് ലക്ഷത്തിമുപ്പത്താറായിരത്തോളം രൂപ കെഎസ്ഇബിക്ക് നൽകിയാൽ മാത്രമേ കറണ്ട് ലഭ്യമാവുകയുള്ളൂ.
സയൻസ് ബ്ലോക്ക്, കാന്റീൻ, ലൈബ്രറി തുടങ്ങിയ പ്രധാന ഡിപ്പാർട്ട്മെന്റുകൾ ഉൾക്കൊള്ളുന്ന പുതിയ ബ്ലോക്കിലാണ് പണം കെട്ടിവെക്കാൻ ഇല്ലാത്തതിനാൽ വൈദ്യുതി ലഭിക്കാതിരിക്കുന്നത്.
വൈദ്യുതിയില്ലാത്തതിനാൽ അധ്യാപകരും വിദ്യാർത്ഥികളും ഏറേ ക്ലേശമനുഭവിക്കുന്ന സാഹചര്യത്തിലാണ് എം.എസ്.എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കോളേജിനായി പിച്ചച്ചട്ടിയെടുത്ത് പണം പിരിച്ച് പ്രതിഷേധിച്ചത്.
അർഷദ്, ഹാദിഖ്, നന്ദകിഷോർ, മുജീബ്, നൗഷി, അജ്‌സൽ, നസറുദ്ദീൻ, റുഷ്‌ദ തുടങ്ങിയവർ പ്രതിഷേധ സമരത്തിന് നേതൃത്വം നൽകി