പെരുന്നാൾ ദിനത്തിൽ തിരുവേഗപ്പുറക്ക് നോവായി യുവാവിൻ്റെ വിയോഗം .
തിരുവേഗപ്പുറ കൈപ്പുറം ലക്ഷംവീട് ഫറോക്ക് നഗറിൽ താമസിക്കുന്ന കാവടിയാട്ടിൽ മുഹമ്മദ് നിസാറാണ് ഷോക്കേറ്റ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. പെരുന്നാൾ നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ ഇസ്തിരിപെട്ടിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.
തുടർന്നു വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസാർ ഓട്ടോ തൊഴിലാളിയാണ്
പരേതനായ മുഹമ്മദലി സൈനബ ദമ്പതികളുടെ മകനാണ്.ഭാര്യ സലീന. ആറ് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്