തൃത്താല : ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് കരസ്തമാക്കിയ അഞ്ചര വയസുക്കാരൻ എ.പി.മുഹമ്മദ് റസീന് ആലൂർ ടൗൺ ഗ്ലോബൽ കേഎംസിസി യുടെ സ്നേഹാദരം.
4 മിനുട്ട് 55 സെക്കന്റ്ൽ 104 ചോദ്യങ്ങൾക്ക് മുഴുവൻ ഉത്തരം നൽകിയാണ് മുഹമ്മദ് റസീൻ റെക്കോർഡ് സ്വന്തമാക്കിയത്
റാസൽഖൈമ പാലക്കാട്‌ജില്ലാ കെഎംസിസി സെക്രട്ടറിയും ആലൂർ ടൗൺ ഗ്ലോബൽ കെഎംസിസി മെമ്പറുമായ എ.പി റാഫിയുടെയും. ഷെറിന്റെയും മകനാണ് മുഹമ്മദ് റസീൻ.
ഗ്ലോബൽ കെഎംസിസി ആലൂർ ടൗൺ കമ്മിറ്റിയുടെ ഉപഹാരം മുസ്ലിംലീഗ് തൃത്താല നിയോജക മണ്ഡലം ജെനറൽ സെക്രട്ടറി ടി അസീസ് നൽകി.
ഗ്ലോബൽ കെഎംസിസി ആലൂർ ടൗൺ കമ്മിറ്റി പ്രസിഡന്റ് ടി ടി. ഹൈദർ, സെക്രട്ടറി എംവി ഷമീർ. രക്ഷാധികാരി. കെപി റഷീദ്. എക്‌സിക്യുട്ടീവ് മെമ്പർ. കെവി ലത്തീഫ് മീഡിയ കോഡിനേറ്റർ. സികെ സബീർ എന്നിവർ പങ്കെടുത്തു.