മഴ കനത്തു ,ജലനിരപ്പ് ഉയർന്നു; വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു


 

തൃത്താല :മഴ വീണ്ടും കനത്തതിനെ തുടർന്ന് ഭാരതപ്പുഴയിൽ നീരൊഴുക്ക് വർദ്ധിച്ചതോടെ വെള്ളിയാങ്കല്ല് റെഗുലേറ്ററിൻ്റെ 20 ഷട്ടറുകൾ തുറന്നു.


27 ഷട്ടറുകളുള്ള റെഗുലേറ്ററിൻ്റെ 14 ഷട്ടറുകൾ നേരത്തെ തുറന്നിരുന്നു. പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.

ജലനിരപ്പ് ഉയർന്നതോടെ തോരാത്ത മഴയിലും കുത്തിയൊഴുകുന്ന പുഴ കാണാൻ വെള്ളിയാങ്കലിൽ എത്തുന്നവരുടെ തിരക്കുമേറിവരികയാണ്.

വരുംദിവസങ്ങളിലും മഴ ശക്തമായാൽ ബാക്കി ഷട്ടറുകൾ കൂടി ഉയർത്താൻ സാധ്യതയുണ്ട്.

Below Post Ad