പാലക്കാട് ജില്ലയിൽ നാളെ ( ജൂലൈ 25) അവധി പ്രഖ്യാപിച്ചിട്ടില്ല. ഇപ്പോൾ പ്രചരിക്കുന്ന വാട്സ്ആപ്പ് ഫോർവേഡ് വ്യാജമാണ് ഇങ്ങനെ വ്യാജമായി ജില്ലാ കളക്ടറുടെ പേരിൽ മെസ്സേജുകൾ സൃഷ്ടിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് പാലക്കാട് ജില്ലാ കലക്ടർ
പാലക്കാട് ജില്ലയിൽ നാളെ മഞ്ഞ അലർട്ട് മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും മറ്റ് നിർദ്ദേശങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല. താലൂക്കുകളിൽ അപകടകരമായ സ്ഥിതി ഒന്നും തന്നെ ഇല്ലെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അവധി കൊടുത്താൽ കുട്ടികൾ വെള്ളക്കെട്ടിലും മറ്റും പോയി അപകടം ക്ഷണിച്ചുവരുത്താൻ സാധ്യതയുള്ളതിനാൽ അവധി കൊടുക്കാതിരിക്കുന്നതാണ് അഭികാമ്യം.
അവധി സംബന്ധിച്ച അറിയിപ്പുകൾ ഒഫീഷ്യൽ പേജുകളും പത്രങ്ങളും വഴി അറിയിക്കുന്നതാണ്. ദയവുചെയ്ത് വാട്സ്ആപ്പ് ഫോർവേഡുകളിൽ വിശ്വസിക്കാതിരിക്കുക എന്നും
പാലക്കാട് ജില്ലാ കലക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി ; വാർത്ത വ്യാജമെന്ന് ജില്ലാ കലക്ടർ
ജൂലൈ 24, 2023