ബഹറൈൻ: പത്ത് മാസത്തിലേറെയായി നിയമകുരുക്കിൽ കുടുങ്ങിയ ചങ്ങരംകുളം സ്വദേശി കുറുപ്പള്ളി മൊയ്തീന്റെ (53) മൃതദേഹം ഒടുവിൽ ബഹ്റൈൻ അധികാരികൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ ശ്രമകരമായ ഇടപെടലിനെ തുടർന്നാണ് അതിസങ്കീർണമായ നിയമനടപടികൾ ഒഴിവായത്.
പത്ത് മാസക്കാലമായി മൃതദേഹം ബഹറൈൻ സൽമാനിയ മോർച്ചറിയിലായിരുന്നു. ബഹറൈനിലെ സാംസ്ക്കാരിക പ്രവർത്തകരുടെ ശ്രമം വിഫലമായപ്പോഴാണ് യുസഫലിയുമായി ബന്ധപ്പെട്ടത്.
തുടർന്നാണ് അതിസങ്കീർണ്ണമായ നിയമ നടപടികൾ ഒഴിവാക്കി മൃതദേഹം മറവ് ചെയ്യാൻ ബന്ധുക്കൾക്ക് വിട്ട് നൽകിയത്.