ചൂണ്ടലിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് അദ്ഭുതകരമായി

 


കുന്നംകുളം: ചൂണ്ടലില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് കുട്ടികള്‍ അടക്കം നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്.

ഇന്ന് വൈകീട്ട് 7.15 ഓടെയാണ് പഴുന്നാന ചൂണ്ടല്‍ റോഡില്‍വച്ച് കാര്‍ കത്തിയത്.പഴുന്നാന സ്വദേശി കെ ഷെല്‍ജിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തി നശിച്ചത്.

കുന്നംകുളം അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. അപകടത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകട സമയത്ത് കാറില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരുന്നതാാണ് സൂചന.

 വെട്ടുകാടുള്ള ഷെല്‍ജിയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നതിനിടെ കാറില്‍ നിന്ന് പുക ഉയരുകയായിരുന്നു.

Below Post Ad