എടപ്പാള്‍: നിയന്തണം വിട്ട സ്വകാര്യ ബസ് എതിരെ വന്ന കാറിലും നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയിലും ഇടിച്ചു മൂന്ന് പേര്‍ക്ക് പരുക്കേറ്റു.
ഇന്ന് രാവിലെ ഏഴ് മണിക്ക് സംസ്ഥാന പാതയിലെ എടപ്പാൾ സബ്സ്റ്റേഷന് സമീപത്തെ വളവിലാണ് അപകടം.
തൃശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടം സൃഷ്ടിച്ചത്. പരുക്കേറ്റവരെ എടപ്പാള്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ഛു.