തൃത്താല: ആലൂരിൽ ചരക്ക് വാഹനം മരത്തിൽ ഇടിച്ച് അപകടം. പട്ടാമ്പി ഭാഗത്ത് നിന്നും പടിഞ്ഞാറങ്ങാടി ഭാഗത്തേക്ക് പഴങ്ങളുമായി
പോകുകയായിരുന്ന വഹാനമാണ് ആലൂരിൽ അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച്ച രാവിലെ 6 മണിയോടെയാണ് അപകടം നടന്നത്.
ഓടിക്കൊണ്ടിരുന്ന വാഹനം ആലൂർ പള്ളിക്ക് സമീപം നിയന്ത്രണം വിട്ട് ആദ്യം ഇലക്ട്രിക് പോസ്റ്റിലും പിന്നീട് മരത്തിലും ഇടിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആംബുലസിൽ പട്ടാമ്പിയി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് ഗുരുതരമല്ല.
ആലൂരിൽ ചരക്ക് വാഹനം മരത്തിൽ ഇടിച്ച് അപകടം
ഓഗസ്റ്റ് 19, 2023