അക്കികാവിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം;5 പേർക്ക് പരിക്ക്

 

പെരുമ്പിലാവ്:അക്കികാവിൽ നിയന്ത്രണംവിട്ട കാർ മതിലിൽ ഇടിച്ച് അപകടം.അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. 

പുന്നയൂർക്കുളം ആറ്റുപുറം സ്വദേശി ഐനിക്കൽ വീട്ടിൽ 16 വയസ്സുള്ള കാമിൽ പുന്നയൂർ കൂളിയാട്ടിൽ വീട്ടിൽ 21 വയസ്സുള്ള അനസ്, കൂട്ടത്തറയിൽ വീട്ടിൽ 23 വയസ്സുള്ള ദിൽഷാദ്, കൂട്ടത്തറയിൽ വീട്ടിൽ 24 വയസ്സുള്ള നിഷാദ്,  പുന്നയൂർ കൂളിയാട്ടിൽ വീട്ടിൽ 16 വയസ്സുള്ള മുസ്തഫ എന്നിവർക്കാണ് പരിക്കേറ്റത്.

തിപ്പലശ്ശേരി ഭാഗത്തുനിന്നും അക്കിക്കാവ് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ചാണ് അഞ്ച് പേർക്ക് പരിക്കേറ്റത്.ഒരാളുടെ നില ഗുരുതരമാണ് . 

കാറിന്റെ മുൻവശം പൂർണമായും തകർന്നു .വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. തിപ്പലശേരി ഭാഗത്തുനിന്നും വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് അക്കിക്കാവ് ഭാഗത്തേക്ക് തിരിച്ചു പോവുകയായിരുന്ന അഞ്ചംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. പുത്തംകുളം ഗ്രണ്ടിനു സമീപത്തെ വളവിലാണ് അപകടമുണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. 

ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് കുന്ദംകുളത്തെ മലങ്കര ആശുപത്രി , തൃശൂരിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. 

മേഖലയിൽ കഴിഞ്ഞ മാസവും ഇതേ വളവിൽ സ്ഥിതിചെയ്യുന്ന ഇലക്ട്രിക് പോസ്റ്റ് നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറിപ്പിച്ചിരുന്നു. റോഡ് നിർമ്മാണത്തിലെ ആ ശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

Below Post Ad