തൃത്താല:ഓണമായിട്ടും മാവേലി സ്റ്റോറുകളിൽ അരി, മുളക്, മല്ലി, പഞ്ചസാര, പയർ വർഗ്ഗങ്ങൾ തുടങ്ങിയ സബ്സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങൾ കിട്ടാനില്ല.
ഓണക്കാലത്ത് നാട്ടിലാകെ അതിരൂക്ഷമായ വിലക്കയറ്റവും. ഇതിൽ പ്രതിഷേധിച്ച് തൃത്താല ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ തൃത്താല മാവേലി സ്റ്റോറിന്ന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
പ്രതിഷേധ ധർണ്ണ കെ പി സി സി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം ഉത്ഘാടനം ചെയ്തു.