കുന്നംകുളം നഗരത്തില്‍ ഓണത്തിരക്കിനിടെ മോഷണം പെരുകുന്നു. നഗരത്തില്‍ എത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കുന്നംകുളം പോലീസ്.
തിരക്കേറിയ പൊതുയിടങ്ങളില്‍ സ്വര്‍ണ്ണ മോഷണം നടത്തുന്ന സംഘം എത്തിയിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം നഗരത്തില്‍ രണ്ട് മാല മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തിരക്കേറിയ ബസുകളിലും, വസ്ത്ര വിപണന ശാലകളും മറ്റുമാണ് ഇവര്‍ മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. മോഷ്ടാക്കളെ കാറില്‍ കൊണ്ട് വന്ന് ബസില്‍ കയറ്റുകയും ബസിന് പിന്നാലെ കാറിലുള്ളവര്‍ പിന്‍ തുടരും. മാല പൊട്ടിച്ച ഉടന്‍ ബസില്‍ നിന്നിറങ്ങുന്ന മോഷ്ടാക്കള്‍ പിന്നാലെ വരുന്ന കാറില്‍ കയറി പോകുന്നതാണ് രീതി.
മോഷ്ടാക്കളില്‍ കൂടുതലും സ്ത്രീകളാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇത്തരത്തിലുള്ള 800 പേരുടെ ചിത്രങ്ങളും മറ്റ് വിവരങ്ങളും കുന്നംകുളം എ സി പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തില്‍ ശേഖരിച്ചിട്ടുണ്ട്. ഇത് ബസ് സ്റ്റാന്റുകളിലും മറ്റും പ്രദര്‍ശിപ്പിക്കും. ബസുകളില് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.