ഫാഷിസ്റ്റ് ശക്തികൾ രാജ്യത്തിന്റെ മതേതര സങ്കൽപം തകർക്കുന്നു; സി എച്ച് റഷീദ്

 


കുമരനല്ലൂർ: ഫാഷിസ്റ്റ് ശക്തികൾ രാജ്യത്തിന്റെ മതേതര സങ്കൽപം തകർക്കുന്നതായി മുസ്ലിം ലീഗ് സംസ്ഥാനെ വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് പറഞ്ഞു. തൃത്താല മണ്ഡലം മുസ്ലിം ലീഗ് കൺവൻഷൻ ആലൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം 

ദളിതരന്നപോലേ നൂനപക്ഷങ്ങളും  വേട്ടയാടപ്പെടുന്നത് ആവർത്തിക്കപ്പടുന്നു. അഭയം നൽകേണ്ട സർക്കാറുകൾ അപായപെടുത്തുന്ന വെരെ സഹായിക്കുന്ന വിചിത്ര കാഴ്ചയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. ഇതിന് അറുതി വരുത്തിയേ തീരൂ. മതേതര ചേരിയെ ശക്തിപ്പെടുത്തിയാവണം ആ ചെറുത്ത് നിൽ പന്നും അദ്ദേഹം പറഞു.

മണ്ഡലം പ്രസിഡന്റ് എസ് എം കെ തങ്ങൾ അധ്യക്ഷനായി. മുസ്ലിം ലീഗ് ജില്ല ട്രഷറർ പി. ഇ .എ സലാം . ടി. അസീസ്, ടി.കെ ചേക്കുട്ടി. സി.എം.അലി, കെ.പി.മുഹമ്മദ്, കെ..വി.മുസ്തഫ, ബി.എസ് മുസ്തഫ തങ്ങൾ, അലി കുമരനല്ലർ, പി.എസ്  അബ്ദു റഹ് മാൻ ,മുനീബ് ഹസ്സൻ, പി.മുഹമ്മദുണ്ണി ,സലീം മുടപ്പക്കാട്, പുല്ലാര മുഹമ്മദ്, എ.ഷംസുദ്ദീൻ, പത്തിൽ അലി, തുടങ്ങിയവർ പ്രസംഗിച്ചു.



Below Post Ad