തൃത്താല : തണ്ണീർക്കോട് ശ്രീ തൊഴൂർമംഗലം ശിവക്ഷേത്രത്തിൽ അതിക്രമിച്ച് കയറി തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന രണ്ട് ഉരുളിയും, ഒരു ചെമ്പും മോഷ്ട്ടിച്ച പ്രതികളായ ഷൊർണൂർ കയിലിയാട് സ്വദേശി മണികണ്ഠൻ (52) പട്ടാമ്പി വല്ലപ്പുഴ സ്വദേശി അർസൽ (28) എന്നിവരെ ചാലിശ്ശേരി പോലിസ് അറസ്റ്റ് ചെയ്ത്
നിരവധി മോഷണ കേസിലെ പ്രതികളായ ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഷൊർണുർ DySP പിസി ഹരിദാസൻ്റെ നിർദ്ദേശ പ്രകാരം ചാലിശ്ശേരി ഇൻസ്പെക്ടർ കെ സതീഷ് കുമാർ , SI ടി വി ഋഷിപ്രസാദ്, GSI ജോളി സെബാസ്റ്റ്യൻ ,ASI റഷീദ് അലി ,SCPO മാരായ അബ്ദുൽ റഷീദ് , രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.