സര്‍ഗ്ഗയാനത്തില്‍ പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു

 


ആനക്കരയില്‍ സാംസ്കാരിക ജനത സര്‍ഗ്ഗയാനത്തില്‍ പുസ്തക പ്രകാശനവും കവിയരങ്ങും നടന്നു. ചടങ്ങില്‍  അക്ഷരജാലകം ബുക്ക്സ് പ്രസിദ്ധീകരിച്ച ബാബു ചാത്തയിലിന്‍റെ പ്രവാസിയുടെ പാഴ്ക്കിനാവുകള്‍ എന്ന  കവിതാസമാഹാരം പ്രകാശനം ചെയ്തു. 

താജിഷ് ചേക്കോടിന്‍റെ അധ്യക്ഷതയില്‍   ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ മുഹമ്മദ് പരിപാടി  ഉദ്ഘാടനം ചെയ്തു . കപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്  ഷറഫുദ്ധീന്‍ കളത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ സുരേഷ് എടപ്പാളിന് നല്‍കി പുസ്തകം പ്രകാശനം ചെയ്തു .

സുമേഷ് നിഹാരിക പുസ്തകം പരിചയപ്പെടുത്തി. ഹരി കെ പുരക്കല്‍ , പ്രിയങ്ക പവിത്രന്‍ , ബാബു ചാത്തയില്‍ എന്നിവരെ  ആദരിച്ചു. അക്ഷരജാലകം ചെയര്‍മാന്‍ ഹുസൈന്‍ തട്ടത്താഴത്ത് അനുമോദന പ്രസംഗം നടത്തി. കവിയരങ്ങില്‍ ജിന്‍സി സന്തോഷ് , പ്രസന്ന ആനക്കര , ഹബീബ കുമ്പിടി , അപ്പു കുമ്പിടി തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. 

അച്ചുതന്‍ രംഗസൂര്യ , ഹരി കെ പുരക്കല്‍ , പ്രിയങ്ക പവിത്രന്‍ , ഗീത കെ എം  , ഷീജ ചാത്തയില്‍ , എംഎന്‍  സുകുമാരന്‍ , ബാബു ചാത്തയില്‍,സഹകരണ ബാങ്ക് മാനേജര്‍  സന്ദീപ്  തുടങ്ങിയവര്‍ സംസാരിച്ചു.

Tags

Below Post Ad