ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യാൻ ഡിസംബർ 14 വരെ സമയം. സെപ്റ്റംബർ 14 വരെയായിരുന്നു സമയം നൽകിയിരുന്നത്.
യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ഓൺലൈൻ പോർട്ടലിലൂടെ സൗജന്യ ആധാർ അപ്ഡേഷനുള്ള സൗകര്യം നൽകുന്നത്.
മൈ ആധാർ പോർട്ടലിൽ സേവനം സൗജന്യമാണെങ്കിലും നേരിട്ട് അക്ഷയ കേന്ദ്രങ്ങളിൽ എത്തി സേവനങ്ങൾ പുതുക്കുന്നതിന് 50 രൂപ ഫീസ് ഈടാക്കും.
#Aadhaar #AadhaarUpdate