പരുതൂർ: കരിയന്നൂർ മേൽപ്പാലവുമായി ബന്ധപ്പെട്ട് പരുതൂർ ഗ്രാമപഞ്ചായത്ത് വിളിച്ചുചേർത്ത സ്ഥലഉടമകളുടെ യോഗം പരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എപിഎം സക്കറിയയുടെ നേതൃത്വത്തിൽ കരിയന്നൂർ പള്ളി ഓഡിറ്റോറിയത്തിൽ ചേർന്നു.
സ്വമേധയാ സൗജന്യമായി സ്ഥലം വിട്ടുനൽകാനുള്ള ധാരണ പത്രത്തിൽ നിരവധി സ്ഥലം ഉടമകൾ ഒപ്പുവെച്ചു.
ബാക്കിവരുന്ന സ്ഥല ഉടമകളെ നേരിൽകണ്ട് ഒപ്പു ശേഖരിക്കുന്നതിന് ബ്ലോക്ക് മെമ്പർ പി ടി എം ഫിറോസ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അനിത രാമചന്ദ്രൻ സുധീർ മാസ്റ്റർ എന്നിവരടങ്ങുന്ന 16 അംഗ കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി.