ആനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടും യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ മണ്ഡലം പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവും കെ പി എസ് ടി ഐ യുടെ ഷൊർണൂർ സബ് ജില്ലാ പ്രസിഡണ്ടും ജനകീയ നേതാവും ആയിരുന്ന സി.പി.ശ്രീകണഠൻ മാസ്റ്ററുടെ ഒന്നാം അനുസ്മരണ സമ്മേളനം കുമ്പിടി ജി ടി ജെ ബി സ്കൂളിൽ വച്ച് നടന്നു.
കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് കെ അബ്ദുൽ മജീദ് മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ആനക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ടി സ്വാലിഹ് അധ്യക്ഷനായി. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീകണ്ഠൻ മാസ്റ്ററുടെ പേരിലുള്ള യുവപ്രതിഭ പുരസ്കാരം കരിയർ കൗൺസിലർ മുബാരിസ് കുമ്പിടിക്ക് മുൻ മണ്ഡലം പ്രസിഡണ്ട് സി കെ നാരായണൻ നമ്പൂതിരി നൽകി .എസ് ഗോവിന്ദ് സ്വാഗതം പറഞ്ഞു കുമ്പിടി പാലിയേറ്റീവ് ലേക്കുള്ള വാക്കിംഗ് സ്റ്റിക്ക് വിതരണം മുൻ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് പി ബാലകൃഷ്ണൻ നിർവഹിച്ചു .
മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീമതി എംടി ഗീത കെപിഎസ് ടിയെ സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർമാരായ ഹരിനാരായണൻ മാസ്റ്റർ മോഹനൻ മാസ്റ്റർ ജിഷി ഗോവിന്ദ് ഗോവിന്ദൻ പി ബഷീർ സബാഹ് കൂടല്ലൂർ സലീം കൂടല്ലൂർ വനജ മോഹൻ കെ അബ്ദുൽ മജീദ് ഷമീർ മുള്ളങ്കോടൻ കെ മനോഹരൻ കെ വി അച്യുതൻ മാസ്റ്റർ എം വി അമിത് മാസ്റ്റർ ഉഷ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു