പാലക്കാട്. രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് ലക്ഷം വീട് കോളനിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അതേസമയം മൃതദേഹങ്ങള്‍ ആരുടെതാണെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അടിപിടിക്കേസുമായി ബന്ധപ്പെട്ട് നാല് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
ഇവര്‍ കരിങ്കരപ്പുള്ളിയില്‍ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്. വെനേലി ഭാഗത്തുണ്ടായ അടിപിടി കേസിലാണ് പോലീസ് ഇവര്‍ക്കെതിരെ കേസ് എടുത്തത്.
ഇവരില്‍ രണ്ട് പേരുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. നാളെ തഹസില്‍ദാരുടെ സാന്നിധ്യത്തിലെ മൃതദേഹം പുറത്തെടുക്കു.
പോലീസ് മറ്റ് രണ്ടു പേരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയപ്പോഴാണ് ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ മൃതദേഹങ്ങള്‍ പാടത്ത് കണ്ടെത്തിയത്.