ടിപ്പര്‍ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന്‍ പെരിങ്ങോട് സ്വദേശിക്ക് ദാരുണാന്ത്യം

 


ചാവക്കാട് : ടിപ്പര്‍ ലോറിക്കടിയിലേക്ക് വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ചാവക്കാട് നടന്ന അപകടത്തില്‍ കൂറ്റനാട്  പെരിങ്ങോട് ശങ്കര്‍ നിവാസില്‍ ബിനു (40) ആണ് മരിച്ചത്. 

വടക്കേ ബൈപ്പാസ് റോഡിലൂടെ ചാവക്കാട് ബസ്റ്റാന്‍ഡ് ഭാഗത്തേക്ക് പോവുകയായിരുന്നു ടിപ്പര്‍ ലോറി. ഈ ലോറി മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബിനു ടിപ്പര്‍ ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.

ബിനുവിന്റെ ശരീരത്തിലൂടെ ലോറിയുടെ പിന്‍വശത്തെ ടയര്‍ കയറിയിറങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റ ബിനുവിനെ ചാവക്കാട്ട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Below Post Ad