ഷൊർണൂർ : കൂനത്തറയിൽ
തീപ്പൊള്ളലേറ്റ് സഹോദരിമാർ മരിച്ച സംഭവം ഇരട്ടക്കൊലപാതകമെന്ന് പൊലീസ്.
മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. പട്ടാമ്പി ഞാങ്ങാട്ടിരി മാട്ടായ സ്വദേശിയായ മണികണ്ഠൻ (48) കുറ്റം സമ്മതിച്ചു.
ഇയാളിൽ നിന്ന് സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ ഇവരിൽ നിന്ന് കവർന്ന സ്വർണ്ണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.
പെയിൻറിംഗ് പണിക്ക് വന്ന് പരിചയം മുതലെടുത്താണ് പ്രതി വൃദ്ധ സഹോദരിമാരായ പദ്മിനിയും തങ്കവും താമസിക്കുന്ന വീട്ടിൽ മോഷണത്തിനായി എത്തിയത്
ഇവർ മോഷണശ്രമം ചെറുത്തതോടെ കൊലപാതകത്തിലെത്തി.പ്രതി ഇരട്ട കൊലപാതകം സമ്മതിച്ചതായി
പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ട് ആർ.ആനന്ദ് ഷൊർണൂർ പൊലീസ്
സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.