ആനക്കരയിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറ സാന്നിദ്ധ്യമായിരുന്ന സിപി ശ്രീകണ്oൻ മാസ്റ്റർ അനുസ്മരണ സമ്മേളനവും യുവപ്രതിഭ പുരസ്കാര സമർപ്പണവും സെപ്തംബർ 9 ന് കാലത്ത് 9 :30 ന് കുമ്പിടി GTJB സ്കൂളിലും വൈകുന്നേരം 4 മണിക്ക് മലമക്കാവ് എ.യു.പി സ്കൂളിലും നടത്തപ്പെടും.
സാധാരണക്കാരുടെ കൂടെ നിന്ന ജനകീയ നേതാവായിരുന്ന ശ്രീകണ്oൻ മാസ്റ്റർ.കുലുക്കല്ലൂർ എൽ.പി സ്കൂളിലെ പ്രധാനാധ്യാപകൻ കൂടിയായിരുന്നു.
ശ്രീകണ്oൻ മാസ്റ്ററുടെ സ്മരണക്കായി ചടങ്ങിൽ യുവപ്രതിഭ പുരസ്ക്കാരം നൽകപ്പെടുന്നു
പരിപാടി KPSTA സംസ്ഥാന പ്രസിഡണ്ട് കെ.അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ആനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തും.പി.എം അസീസ് യുവപ്രതിഭ പുരസ്ക്കാരം സമർപ്പിക്കും. ആനക്കര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ടി. സ്വാലിഹ് അദ്ധ്യക്ഷത വഹിക്കും.