ചാലിശേരി :എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ഒക്ടോബർ 24 ന് ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുക്കും.
ചാലശ്ശേരിയിൽ വെച്ച് ചേർന്ന സ്വാഗതസംഘ യോഗം സ്വാഗത സംഘം ചെയർമാൻ സലാം മാഷ് ഉദ്ഘാടനം ചെയ്തു. വി .വി. അബ്ദുറഹ്മാൻ ഹാജി. അധ്യക്ഷത വഹിച്ചു. പി. പി. എം അഷ്റഫ്, കെ ഹമീദ് മാസ്റ്റർ, കുഞ്ഞുമുഹമ്മദ് പന്താവൂർ, ഫൈസൽ ബാബു സലഫി, കുഞ്ഞികോയ ചാലിശ്ശേരി, ഹമീദ് കോക്കൂർ, മുസ്തഫ സ്വലാഹി, അൽതാഫ് കളിയാട്ടമുക്ക്, മുസ്തഫ കോട്ടക്കൽ, എൻ. സൈനു, യാസിർ അൻസാരി, ഗഫൂർ കെ, എന്നിവർ സംസാരിച്ചു.