'ക്ലീൻ മാരായം കുന്ന്' ; മാലിന്യ തൊട്ടി വൃത്തിഹീനമായ നിലയിൽ

 


കപ്പൂർ : ക്ലീൻ മാരായം കുന്ന് എന്ന ആശയത്തോടെ കെ എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ മാരായം കുന്ന് പരിസരത്ത് സ്ഥാപിച്ച മാലിന്യ തൊട്ടി  ക്ലീനാക്കാതെ വൃത്തിഹീനമായ നിലയിൽ . 

തൊട്ടിയിൽ നിറഞ്ഞ മാലിന്യം നീക്കം ചെയ്യാൻ പഞ്ചായത്തിന് കീഴിലുള്ള ഹരിത കർമ്മസേന ഫീസിന്റെ ഉത്തരവാദിത്വം ആരും ഏൽക്കാത്തതിനെ തുടന്ന് മാലിന്യം നീക്കം ഉപേക്ഷിച്ചു. 11, 14 വാർഡ് കൾ സംഗമിക്കുന്ന സ്ഥലമായതിനാൽ ആര് ക്ലീനാക്കണം എന്നതിലും തർക്കമാണ്. പരിസര പ്രദേശത്തുള്ള കച്ചവടക്കാർ സഹായം നൽകാൻ മുന്നോട്ട് വന്നങ്കിലും അതും ഫലം കണ്ടില്ല. 

ക്ലീൻ മാരായം കുന്ന് എന്ന ആശയത്തോടെ കെ എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ സ്ഥാപിച്ചതാണ് മാലിന്യ തൊട്ടി.  മാസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച മാലിന്യ തൊട്ടി ഒരു തവണ പോലും ക്ലീൻ ചെയ്യാൻ ബന്ധപ്പെട്ടവർ തയ്യാറായില്ല. പരിസരത്തെ  ചപ്പ് ചവറുകൾ പെറുക്കി കുട്ടികൾ  തൊട്ടിയിൽ ഇടുന്നത് ശീലമാക്കിയെങ്കിലും ക്ലീൻ ചെയ്യാൻ ആരും വരാത്തത് കുട്ടികളെ നിരാശരാക്കി. 

അതാത് സമയങ്ങളിൽ നിറയുന്ന മാലിന്യങ്ങൾ ഹരിത കർമ്മ സേന അംഗങ്ങൾ നീക്കം ചെയ്യുമന്ന്  ഉദ്ഘാടന വേളയിൽ ഗ്രാമ പഞ്ചായത്ത് അധ്യക്ഷൻ കുട്ടികൾക്ക് വാക്ക് നൽകിയിരുന്നു.



Tags

Below Post Ad