എടപ്പാൾ മണൂരിൽ ഗുഡ്സ് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു

 


എടപ്പാൾ: മാണൂരിൽ  ഗൂഡ്സ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.. പോത്തിനെ കയറ്റി വന്ന മിനി ലോറിയും മിനി പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നാല് പേർക്ക് പരിക്കേറ്റു.

ഇന്നലെ  രാത്രി പത്തരയോടെയാണ് അപകടം. പരിക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. 

എടപ്പാൾ ഭാഗത്ത് നിന്ന് ആനക്കരയിലേക്ക് പോത്തിനെ കയറ്റി വന്ന മിനി ലോറിയും കുറ്റിപ്പുറം ഭാഗത്ത് നിന്ന് എടപ്പാൾ ഭാഗത്തേക്ക് വന്നിരുന്ന മിനി പിക്കപ്പുമാണ് കൂട്ടിയിടിച്ചത്.



Below Post Ad