തൃത്താല : മീൻ പിടിക്കാൻ സ്ഥാപിച്ച അനധികൃത വലകളും കൂടുകളും ഫിഷറീസ് വകുപ്പ് പിടിച്ചെടുത്തു.തൃത്താല വെള്ളിയംകല്ല് റഗുലേറ്ററിനു താഴെ സ്ഥാപിച്ചിരുന്ന അനധികൃത മത്സ്യക്കൂടുകൾ,ആനക്കര മലമാക്കാവ് പരിസരത്ത് തോട്ടിൽ പലയിടത്തായി സ്ഥാപിച്ചിരുന്ന അനധികൃത വലകൾ, അനധികൃത മത്സ്യക്കൂടുകൾ എന്നിവയാണു പിടിച്ചെടുത്തത്.
ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരായ സബ്ന, ശ്രുതി കൂടാതെ ഫിഷറീസ് ജീവനക്കാരായ പത്മകുമാർ, ഷാമിൽ, ആരിഫ് എന്നിവരും തൃത്താല പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ലത്തീഫ് എന്നവരുടെ നേതൃത്വത്തിൽ ആണ് നടപടികൾ സ്വീകരിച്ചത്
അനധികൃത മത്സ്യബന്ധനം തടയുന്നതിനും ഉൾനാടൻ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനും പട്രോളിങ് ശക്തമാക്കിയതായി ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ അബ്ദുൽ മജീദ് അറിയിച്ചു.