റെക്കോർഡുകളുടെ നിറവിൽ കുമരനെല്ലൂരിലെ അഞ്ച് വയസ്സുകാരൻ ആദം അലി

 


കുമരനെല്ലൂർ : ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിലും ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കാർഡ്സിലും കലാംസ് വേൾഡ് റെക്കോർഡ്സിലും ഇടം നേടി കുമരനെല്ലൂരിലെ അഞ്ച് വയസ്സുകാരൻ ആദം അലി നാടിന് അഭിമാനമായി


100 സ്മാരകങ്ങൾ തിരിച്ചറിഞ്ഞ് അവയുടെ പേരുകൾ ഏറ്റവും വേഗത്തിൽ പറഞ്ഞാണ് (2 മിനിറ്റ് 4 സെക്കൻ്റ് ) ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കാർഡ്സ് കരസ്ഥമാക്കിയത്.


195 രാജ്യങ്ങളുടെ ഫ്ലാഗുകൾ 2 മിനിറ്റ് 9 സെക്കൻ്റുകൊണ്ട് പറഞ്ഞു കൊണ്ടാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സ് നേടിയത്.


202 രാജ്യങ്ങളുടെ പതാകകൾ 2 മിനിറ്റ് 10 സെക്കൻ്റ് കൊണ്ട് തിരിച്ചറിഞ്ഞതിന് കലാംസ് വേൾഡ് റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കൻ

കുമരനെല്ലൂർ പപ്പാളി വീട്ടിൽ അലിമോൻ - സാഫില ദമ്പതികളുടെ മകനായ ആദം അലി പോട്ടൂർ മോഡേൺ സ്കൂൾ എൽ കെ ജി വിദ്യാർത്ഥിയാണ്



Below Post Ad