സ്ത്രീ വിദ്യാഭ്യാസത്തിന് പടിഞ്ഞാറങ്ങാടിയിൽ പുതിയ കേന്ദ്രം

 


പടിഞ്ഞാറങ്ങാടി : രണ്ടര പതിറ്റാണ്ടായി വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകുന്ന അയ്യൂബി എജുസിറ്റി പടിഞ്ഞാറങ്ങാടിയിൽ നൂതനവും സാമൂഹിക പ്രാധാന്യവുമുള്ള മറ്റൊരു കാൽവെപ്പിനൊരുങ്ങുകയാണ്. 

സ്‍ത്രീ വിദ്യാഭ്യാസ, ശാക്തീകരണ ശ്രമങ്ങൾക് ഊർജ്ജം പകരുന്ന ലോകോത്തര നിലവാരമുള്ള റസിഡൻഷ്യൽ കാമ്പസ് പണിയുകയാണ് അയ്യൂബി. സാമൂഹികവും മതപരവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു പെൺകുട്ടികൾക്ക്‌ ഏറ്റവും മികച്ച വിദ്യാഭ്യാസവും പശ്ചാത്തല സൗകര്യങ്ങളും ഒരുക്കുന്നതായിരിക്കും ഗേൾസ്‌ വില്ലേജ്‌. 

ഹൈസ്‌കൂൾ തലം മുതൽ ബിരുദാനന്തര പഠനവും നൽകുന്ന ഉത്തമ കലാലയമാണ് അയ്യൂബി എജുസിറ്റി ലക്ഷ്യമിടുന്നത്. ഇരുനൂറ് വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സംവിധാനത്തിൽ താമസിച്ചു പഠിക്കാനും മുന്നൂറ് വിദ്യാർത്ഥികൾക്ക് റഗുലറായി പഠിക്കാനുമുള്ള സൗകര്യമാണ് ആദ്യഘട്ടത്തിൽ പ്ലാൻ ചെയ്തിട്ടുള്ളത്. ആറു ഡിപ്പാർട്മെന്റുകൾക്ക് കീഴിലായി വ്യത്യസ്ത പഠന സംവിധാനങ്ങളാണ് ഒരുക്കുന്നത്. 

ഇസ്‌ലാമിക് വിഷയങ്ങളിൽ അവഗാഹമുള്ള പണ്ഡിതകളെ സൃഷ്ടിക്കുന്നതിനായി എട്ടാം ക്ലാസ്സ് മുതൽ ഡിഗ്രി വരെയുള്ള ഗ്രാജ്വേഷൻ ഇൻ ഇസ്‌ലാമിക് & അക്കാദമിക് സ്റ്റഡീസ്, സയൻസ്, കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി ഹയർസെക്കണ്ടറി പഠനത്തിനൊപ്പം ഇസ്‌ലാമിക പഠനത്തിനും അവസരം നൽകുന്ന ഹയർ സെക്കണ്ടറി & ഗ്രാജ്വേഷൻ സ്റ്റഡീസ്, വൊക്കേഷണൽ & ടെക്നിക്കൽ രംഗത്ത് മൂല്യബോധമുള്ളവരെ രൂപപ്പെടുത്തുന്ന വൊക്കേഷണൽ ടെക്നിക്കൽ എജുക്കേഷൻ. പെൺകുട്ടികൾക്ക് സ്‌കൂൾ പഠനത്തോടൊപ്പം ഹിഫ്ള് പഠനത്തിനും സൗകര്യമൊരുക്കി ഖുർആൻ സ്റ്റഡീസ് സെന്റർ. മികച്ച പ്രൈമറി അധ്യാപകരെ സൃഷ്ടിക്കുന്നതിനായുള്ള സ്കിൽസ് അക്കാദമി. ആരോഗ്യ രംഗത്ത് മൂല്യബോധമുള്ള സ്ത്രീ പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതിന് പാരാമെഡിക്കൽ കോഴ്‌സുകൾ തുടങ്ങിയ വ്യത്യസ്ത കോഴ്‌സുകൾ ഉൾക്കൊള്ളുന്ന സംവിധാനങ്ങളിലായിരിക്കും പുതിയ കാമ്പസ്. 

സ്ത്രീ വിദ്യാഭ്യാസം ലക്ഷ്യം വെച്ചു രണ്ടായിരത്തി ഒന്നിൽ അയ്യൂബി ഗേൾസ് വില്ലേജ് സ്ഥാപിതമായിട്ടുണ്ട്. നാളിതുവരെ വ്യത്യസ്ത കോഴ്‌സുകൾ പൂർത്തീകരിച്ചു ബിരുദം കരസ്ഥമാക്കിയ അറനൂറിലേറെ വിദ്യാർത്ഥിനികൾ വിവിധ മേഖലകളിൽ ഉപരിപഠനം നടത്തുകയും സേവനം ചെയ്തുവരികയുമാണ്. 

നിർമ്മാണ പ്രവർത്തങ്ങളുടെ ലോഞ്ചിങ്ങിന് സമസ്ത കേരള ജംഇയത്തുൽ ഉലമ വൈസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ നേതൃത്വം നൽകി. സയ്യിദ് അൻവർ സാദാത്ത് സഅദി, സയ്യിദ് അലി അബ്ബസ് അൽ ഫാളിലി, സയ്യിദ് മൗലൽ ബുഖാരി, അയ്യൂബി എജുസിറ്റി പ്രസിഡന്റ് 

ഒറവിൽ ഹൈദർ മുസ്‌ലിയാർ സെക്രട്ടറി അബ്ദുൽ കബീർ അഹ്‌സനി ഗേൾസ്‌ വില്ലേജ് ഡയറക്‌ടർ അബ്ദുറസാഖ് സഅദി പ്രൊജക്റ്റ് കോഡിനേറ്റർ  പി. എം ഉനൈസ് സഖാഫി സംബന്ധിച്ചു.

Below Post Ad