സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. ഗ്രാമിന് 70 രൂപയാണ് ഇന്ന് വർധിച്ചത്. ഗ്രാമിന് 5640 രൂപയായാണ് സ്വർണ്ണവില വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്റെ വില 45,120 രൂപയായും കൂടി. പവന് 560 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്.
ഹമാസ്-ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്വർണ്ണത്തെ സുരക്ഷിത നിക്ഷേപമായി ജനങ്ങൾ കാണുന്നതാണ് മഞ്ഞ ലോഹത്തിന്റെ വില ഉയരുന്നതിനുള്ള പ്രധാന കാരണം.