പൊന്നാനി മണ്ഡലത്തിൽ തവനൂരിൽ പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിച്ചു

 



പൊന്നാനി ലോകസഭാ മണ്ഡലത്തിൽ പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിച്ചു. തവനൂരിലാണ് പുതിയ പാസ്പോർട്ട് സേവാ കേന്ദ്രം ആരംഭിക്കുന്നതെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം പി അറിയിച്ചു.  

കഴിഞ്ഞ അഞ്ചു വർഷമായി നിലവിലുള്ള നിർദേശമാണ് അവസാനഘട്ടത്തിൽ എത്തിയിരിക്കുന്നത്.മലപ്പുറത്തെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടയ്ക്കൽ, തവനൂർ, പൊന്നാനി, പാലക്കാട്ടെ തൃത്താല എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് പൊന്നാനി മണ്ഡലം.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് 13,56,408 വോട്ടർമാർ ഉണ്ടെന്നിരിക്കെ അതിലും കൂടുതൽ ആളുകൾക്ക് ഈ സേവാകേന്ദ്രം പ്രയോജനപ്പെടും.

മലപ്പുറം സേവാ കേന്ദ്രത്തിൽ പ്രവൃത്തി ദിവസങ്ങളിൽ തിരക്കൊഴിഞ്ഞു നേരമില്ല. പൊന്നാനി, താനൂർ, തിരൂർ തുടങ്ങിയ തീരദേശ മേഖലകളിലുള്ളവർക്ക് പാസ്പോർട്ട് ആവശ്യത്തിനായി മലപ്പുറത്തെത്തി തിരിച്ചുപോകുന്നത് ഏറെ ശ്രമകരമാണ്. കോഴിക്കോട് റീജണൽ ഓഫീസിനു കീഴിലാണ് മലപ്പുറം പാസ്പോർട്ട് സേവാ കേന്ദ്രം പ്രവർത്തിക്കുന്നത്.

മലപ്പുറം ജില്ലയുടെ ഏറ്റവും തെക്കെയറ്റത്തുള്ള താലൂക്കുകളാണ് പൊന്നാനി, തിരൂർ എന്നിവ. കൂടുതൽ പ്രവാസികളുള്ള സ്ഥലം കൂടിയാണിത്. കേന്ദ്രംവരുന്നത് ജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമണ്

Below Post Ad