കപ്പൂർ കാഞ്ഞിരത്താണിയിൽ വാക്കുതർക്കത്തിനിടെ കത്തിക്കുത്ത് ; രണ്ട് പേർക്ക് പരിക്ക്, നാല് പേർ പിടിയിൽ

 

കപ്പൂർ : കാഞ്ഞിരത്താണിയിൽ വാക്കുതർക്കത്തിനിടെ കത്തിക്കുത്ത്. ആക്രമണത്തിൽ രണ്ടുപേർക്ക്‌ പരിക്ക്. ചൊവ്വാഴ്ച രാത്രി ഏഴരക്കാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണി കണ്ടംകുളങ്ങര വീട്ടിൽ മൻസൂർ (27), കൂട്ടുകാരൻ തൃത്താല സ്വദേശി സഫ്‌വാൻ എന്നിവർക്കാണ് പരിക്കേറ്റത്.

ചൊവ്വാഴ്ച രാത്രി ഏഴുമണിക്ക് കാഞ്ഞിരത്താണി അക്ഷയ സെന്ററിന്റെ ഇടവഴിയിൽ വച്ച് റെന്റ് കാറിന്റെ കേടുപാടുകളെ കുറിച്ച് സംസാരിക്കുന്നതിനിടെ സംഘർഷത്തിലേക്ക് എത്തുകയായിരുന്നു. 

സംഘർഷത്തിൽ ഇരുവർക്കുമെതിരെ അക്രമകാരികൾ കത്തികൊണ്ട് കുത്തുകയും ചവിട്ടുകയും ചെയ്തു പരിക്കേൽപ്പിച്ചു. ബഹളം കേട്ട് ഓടിവന്ന നാട്ടുകാർക്കെതിരെയും അക്രമകാരികൾ കത്ത് വീശി. മൻസൂറിന് വയറിനും നെഞ്ചിനും കക്ഷത്തിനും കുത്തേറ്റു. കണ്ണിനും പരിക്കുണ്ട്.

സംഘർഷത്തിൽ പരിക്കുപറ്റിയ ഇതുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൻസൂർ കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുമരനെല്ലൂർ സ്വദേശി ഹാഫിസ് അടക്കമുള്ള കണ്ടാലറിയുന്ന നാലുപേർക്കെതിരെയാണ് തൃത്താല പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.





Tags

Below Post Ad