അടുക്കളയിൽ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

 



ചങ്ങരംകുളം: അടുക്കളയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ കല്ലുംപുറം സ്വദേശി പുത്തന്‍പീടികയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീന (25) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ 8 മണിയോടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആറു വയസ്സുകാരനായ മൂത്ത മകനെ രാവിലെ മദ്രസയില്‍ പറഞ്ഞയക്കുകയും രണ്ടു വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനു ശേഷവുമാണ് യുവതി ആത്മഹത്യ ചെയ്തത്.

കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു.

യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് ബന്ധുക്കള്‍ രംഗത്തെത്തി. സംഭവത്തില്‍ ബന്ധുക്കള്‍ കുന്നംകുളം പോലീസില്‍ പരാതി നല്‍കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് വരും ദിവസങ്ങളില്‍ ബന്ധുക്കളുടെ പരാതിയില്‍ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി.

Below Post Ad