ദുബൈ : പാലക്കാട് ജില്ലയിലെ കുമ്പിടി നിവാസികളുടെ വാർഷികാഘോഷം കുമ്പിടി ഫെസ്റ്റ് ദുബായിലെ സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു..
കുട്ടികളും മുതിർന്നവരും, സ്ത്രീകളടക്കം ഒരു പോലെ എല്ലാ ഗെയിമുകളിലും ആവേശത്തോടെ പങ്കെടുത്തു വർണാഭമായി തുടങ്ങിയ പരിപാടിയിൽ കുട്ടികളുടെ സിനിമാറ്റിക് ഡാൻസും ഒപ്പനയും, ഗാനമേളയും അരങ്ങേറി.
ചടങ്ങിൽ വെച്ച് - എമറാത്തിന്റെ പ്രവാസ ഭൂമികയിൽ 40 വർഷങ്ങൾ സേവനമനുഷ്ഠിച്ച വ്യക്തിത്വങ്ങളായ ടികെ മുഹമ്മദ് , മുഹമ്മദലി പുളിക്കൽ , മൂസ കോണിക്കൽ എന്നിവരെ മൊമെന്റോ നൽകി കുമ്പിടി ഫെസ്റ്റിന്റെ സ്‌നേഹാദരങ്ങൾ അറിയിച്ചു.
പ്രവാസഭൂമിയിൽ സംഗീതം കൊണ്ട് കുമ്പിടിയുടെ അഭിമാനമായി മാറിയ രാകേഷ് ഹരിഗോവിന്ദ് - വിനി ദമ്പതികൾക്കും , സ്റ്റെൻസിൽ ആർട്ടിലൂടെ വിസ്മയം തീർത്ത യുവ പ്രതിഭ അമൻ മുഹമ്മദിനും മൊമെന്റോ നൽകി കുമ്പിടി ഫെസ്റ്റിന്റെ സ്‌നേഹാദരങ്ങൾ അറിയിച്ചു.
ആവേശകരമായ വടം വലി മത്സരത്തിന്റെ ഫൈനലിൽ - നിള ഉമ്മത്തൂർ ടീമിനെ തോൽപ്പിച്ച് സ്പോർട്ടിഗോ കുമ്പിടി ജേതാക്കളായി.
യു എ യുടെ വിവിധങ്ങളായ സ്ഥലങ്ങളിൽ നിന്ന് എത്തിച്ചേർന്നു ഫെസ്റ്റിനെ വിജയിപ്പിച്ച എല്ലാവർക്കും ഫെസ്റ്റിന്റെ സംഘാടകർ നന്ദി അറിയിച്ചു രാത്രി 11.30 നു ഓടെ പരിപാടി അവസാനിച്ചു.