ഓഐസിസി പാലക്കാട് ജില്ല കമ്മറ്റിക്ക് പുതിയ നേതൃത്വം

 


ജിദ്ദ:  ഓ ഐ സി സി ജിദ്ദ റീജ്യണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ജില്ലാ കമ്മറ്റികളുടെ തെരഞ്ഞെടുപ്പിൽ പാലക്കാട്‌ ജില്ലാ കമ്മറ്റി പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. പാലക്കാട് കമ്മറ്റിയുടെ പുതിയ പ്രസിഡന്റായി ജിദേശ് എറകുന്നത്ത് ( ഷൊർണൂർ മണ്ഡലം), സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി അക്ബർ അലി എടത്തനാട്ടുകര (മണ്ണാർക്കാട് മണ്ഡലം ), ട്രഷറർ ആയി സഹീർ അനസ് തൃത്താല (തൃത്താല മണ്ഡലം ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.

വൈസ് പ്രസിഡന്റ്മാരായി ഷഫീഖ് പാലക്കാട്, ഷാജഹാൻ ചെമ്മല, ശറഫുദ്ധീൻ തിരുമ്മിറ്റക്കോട് എന്നിവരെയും, ജനറൽ സെക്രട്ടറിമാരായി ശിവദാസ് തരൂർ, സുജിത് കുമാർ മണ്ണാർക്കാട് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി അബ്ദു ഷുഹൈബ്, മുഹമ്മദ്‌ നവാസ്, രമേശ്‌ മൂലയിൽ, മൊയ്‌ദീൻകുട്ടി വി പി, ആസിഫ്ഖാൻ, മുഹമ്മദ്‌ ഷഫീഖ് പട്ടാമ്പി എന്നിവരെയും, അസിസ്റ്റന്റ് ട്രഷറർ ആയി ജിനേഷ് അറയത്തിനെയും തെരഞ്ഞെടുത്തു.

ജില്ലാ കമ്മറ്റി എക്‌സിക്യുട്ടീവ് മെമ്പർമാരായി മുഹമ്മദ്‌ ശരീഫ്, ജിംഷാദ് മോൻ, ഷമീർ മൂത്തേടത്, സൈദലവി ഹംസ, ടോണി ടോമി, ഷാജുമോൻ അബ്ദുൽ വഹാബ്, ഫിറോസ് ബാബു(കുഞ്ഞു), ദസ്ഥഖീർ, ഹാരിസ് കരിമ്പന, ഷൗക്കത്തലി എന്നിവരെയും, റീജ്യണൽ കമ്മറ്റി പ്രധിനിധികളായി മുജീബ് തൃത്താല, മുജീബ് മൂത്തേടത്, റഫീഖ് അലി മണ്ണാർക്കാട് എന്നിവരെയും തെരഞ്ഞെടുത്തു. 

സഫയർ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിന് റിട്ടേര്ണിങ്ങ് ഓഫീസ്സർ മാമദ് പൊന്നാനിയുടെ നേതൃത്വത്തിലുള്ള അഞ്ചഗ റിട്ടേണിംഗ് ഓഫീസ്സർമാരുടെ നിയന്ത്രണത്തിലായിരുന്നു കമ്മറ്റി രൂപീകരണം നടന്നത്. 

പുതിയ കമ്മറ്റിക്ക് രൂപം നൽകിയതിൽ ഏറെ അഭിനമാണ് ഓരോ പാലക്കാട്ടുകാരും പങ്കു വെച്ചത്.

കമ്മറ്റി രൂപീകരണത്തിന് ശേഷം പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ യോഗം നടന്നു. പുതിയതായി തെരഞ്ഞെടുത്ത പ്രസിഡന്റ് ജിദേശ് എറകുന്നത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് റിട്ടേർണിങ് ഓഫീസർ മാമദ് പൊന്നാനി ആശംസകൾ അറിയിച്ചു. മുൻ കാലങ്ങളിൽ ജീവകാരുണ്യ പ്രവർത്തങ്ങൾക്ക് മാതൃകകാട്ടിയ ജില്ലാ കമ്മറ്റിയാണ് പാലക്കാട് ജില്ലാ കമ്മറ്റി എന്നും പുതിയ കമ്മറ്റിക്ക് ആശംസകൾ അറിയിച്ചും സംസാരിച്ചു. മറ്റു റിട്ടേർണിങ്ങ് ഓഫീസ്സർമാരായ മനോജ്‌ മാത്യു, ഫസലുള്ള വള്ളുവമ്പാലി, ഇസ്മായിൽ കൂരിപ്പോയിൽ, ആസാദ് മലപ്പുറം എന്നിവരും, ജില്ലാ കമ്മറ്റിയിൽ നിന്നും തെരഞ്ഞെടുത്ത ഭാരവാഹികളായ അക്ബർഅലി, സഹീർ അനസ്, റഫീഖ് അലി, മുജീബ് മൂത്തേടത്, മുജീബ് തൃത്താല എന്നിവരും, വിവിധ ജില്ലാ കമ്മറ്റി നേതാക്കളായ ശരിഫ് അറക്കൽ, സഹീർ മാഞ്ഞാലി, അഷ്‌റഫ്‌ വടക്കേക്കാട്, നാസർ കോഴിത്തൊടി, വേണു അന്തിക്കാട്, മുജീബ് പാക്കട, മജീദ് കോഴിക്കോട്, റഫീഖ് മൂസ, അനിൽ മുഹമ്മദ്‌ കോഴിക്കോട്, അനിൽകുമാർ പത്തനംതിട്ട എന്നിവരും ആശംസകൾ അറിയിച്ചു സംസാരിച്ചു. 

പുതിയ കമ്മറ്റിയുടെ നേതൃത്തിൽ ആദ്യപടി എന്നോണം പാലക്കാട് ജില്ലയിലുള്ള കോൺഗ്രസ്സ് അനുഭാവികളായവരിൽ മെമ്പർഷിപ്പ് എടുക്കാത്തവർ ഉണ്ടെങ്കിൽ അവരെ നേരിൽ കണ്ട് മെമ്പർഷിപ്പ് എടുപ്പിക്കാനും കാമ്പയിൻ തുടങ്ങാനും തീരുമാനിച്ചു. മുൻ കാലങ്ങളിൽ പാലക്കാട്‌ ജില്ലാ കമ്മറ്റി കോൺഗ്രസ്സ് പ്രസ്ഥാനത്തിന് വേണ്ടിയും, സമൂഹ നന്മക്ക് വേണ്ടിയും ചെയ്തു പോന്നിരുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ മാതൃകയാക്കി ജില്ലാ കമ്മറ്റിയെ ശക്തിപ്പെടുത്തുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്ത ശറഫുദ്ധീൻ തിരുമ്മിറ്റക്കോട് യോഗത്തിന് നന്ദി പറഞ്ഞു.

റിപ്പോർട്ട് :-

മുജീബ് തൃത്താല - ജിദ്ദ

0508659343


Tags

Below Post Ad