സൗദിയിൽ വാഹനാപകടത്തിൽ വളാഞ്ചേരി പുക്കാട്ടിരി സ്വദേശി മരിച്ചു

 



വളാഞ്ചേരി: സൗദിയിലെ അല്‍ബാഹയിലുണ്ടായ വാഹനാപകടത്തില്‍ വളാഞ്ചേരി സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങല്‍ ജാഫര്‍ (48)ആണ് മരിച്ചത്.


വ്യാഴാഴ്ച വൈകിട്ട് അല്‍ബാഹ- ഹഖീഖ് റോഡില്‍ വെച്ച് ജാഫര്‍ ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ജാഫര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്ന് കൊണ്ട് വരാൻ പോകുമ്പോഴായിരുന്നു അപകടം.അപകടത്തില്‍ പരിക്കേറ്റ പാകിസ്ഥാന്‍ സ്വദേശിയും, സൗദി പൗരനും ഹഖീഖ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഷാമഖ് ആശുപത്രിയില്‍ അറ്റന്റായി ജോലി ചെയ്തുവരികായിരുന്നു. 25 വര്‍ഷത്തോളമായി പ്രവാസിയായ ജാഫര്‍ തനിമ സാംസ്‌കാരിക വേദി പ്രവര്‍ത്തകനുമാണ്.

ഭാര്യ ഷമീറയും ഇളയ മകള്‍ അഞ്ച് വയസുകാരി മിന്‍സ ഫാത്തിമയും കഴിഞ്ഞ മാസം സന്ദര്‍ശന വിസയില്‍ അല്‍ബാഹയില്‍ എത്തിയിരുന്നു. മറ്റു മക്കള്‍: മുഹ്‌സിന്‍ ജാഫര്‍(പ്ലസ് വണ്‍ വിദ്യാര്‍ത്ഥി), മിന്‍ഹജ് (മൗലാന ആശുപത്രി), സഹോദരങ്ങള്‍: ഫസലുറഹ്‌മാന്‍, ഫര്‍സാന. പരേതനായ ഹസൈനാര്‍-ഫാത്തിമ ദമ്പതികളുടെ മകനാണ് ജാഫര്‍.

Below Post Ad