പോട്ടൂർ ഖാദിരിയ്യ ജീലാനി ഉറൂസ് നവം: 2, 3, 4 തിയ്യതികളിൽ

 



കുമരനല്ലൂർ :പോട്ടൂർ ഖാദിരിയ്യ ജീലാനി ഉറൂസ് നവം: 2, 3, 4 തിയ്യതികളിൽ .നവം.രണ്ട് വ്യാഴം രാവിലെ 10ന് സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മാഈൽ മുസ്ലാർ പതാക ഉയർത്തും.

 ഉദ്ഘാടന ചടങ്ങിൽ ചെയർമാൻ പോട്ടൂർ മാനു മുസ്ലാർ അധ്യക്ഷനാവും. തുടർന്ന് ഖത്തമുൽ ഖുർആൻ പ്രാർത്ഥനക്ക്  പൊൻമള അബ്ദുൽ ഖാദിർ മുസ്ല്യാർ  നേതൃത്വം നൽകും. 

വെകീട്ട് സാംസ്കാരിക സമ്മേളനം സി.നൂർ ഫൈസി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച പ്രഭാത പ്രാർത്ഥനയോടനുബന്ധിച്ചുള്ള  സ്വലാത്ത് മജ്ലിസിന് സയ്യിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകും.  പ്രവാചക കീർത്തന ഗാന അവതരണം ഉണ്ടാകും. വെള്ളിയാഴ്ച രാവിലെ സ്വലാത്ത് മജ്ലിസിന് സയിദ് ഷറഫുദ്ദീൻ ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകും. 

ശനിയാഴ്ച  വൈകീട്ട് പ്രാർത്ഥന സംഗമത്തോടെ ഉറൂസ് സമാപിക്കും. സയ്യിദ് ഹബീബ് തുറാബ് തങ്ങൾ സമൂഹ പ്രാർത്ഥന നക്ക് നേതൃത്വം നൽകും. അന്നദാനം, ബുർദ്ദ മജ്ലിസ്, മുഹ് യിദ്ദീൻ മാല ആലാപനം, റാത്തീബ് തുടങ്ങി ആത്മീയ സദസ്സുകളും 3 ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചെയർമാൻ പോട്ടൂർ 

മാനു മുസ്ല്യാർ, മുദരിസ് ടി.സൽമാൻ സഖാഫി, പി.വി ഷരീഫ്, എൻ.പി മുസ്തഫ,  ഖാദിരിയ്യ പള്ളി ഇമാം അൽ ഹാഫിള് സവാദ് അൻവരി എന്നിവർ സംബന്ധിച്ചു.

Below Post Ad