കപ്പൂർ: ജലാശയ അപകടങ്ങള്‍ ഒഴിവാക്കാന്‍ കൗമാരക്കാരെ നീന്തല്‍ പരിശീലിപ്പിക്കുന്ന പദ്ധതിക്ക് നെയ്യൂർ എ ജെ ബി സ്കൂളിൽ തുടക്കമായി.
മുസ്ലിം യൂത്ത് ലീഗ് പറക്കുളം ശാഖയും കപ്പൂർ പഞ്ചായത്ത് വൈറ്റ് ഗാർഡും എ ജെ ബി എസ് നയ്യൂർ-പറക്കുളം സ്‌കൂളും സംയുക്തമായി നടത്തുന്ന നീന്തൽ പരിശീലന ക്യാമ്പിന്റെ ആദ്യ ക്ലാസ് തിങ്കളാഴ്ച വിജയകരമായി നടന്നു.
മുങ്ങിമരണങ്ങള്‍ ഒഴിവാക്കുക, അടിയന്തര ഘട്ടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് സജ്ജരാക്കുക, വെള്ളത്തിലിറങ്ങാനുള്ള പേടി മാറ്റുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നത്. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത കുട്ടികളാണ് നീന്തല്‍ പഠിക്കാനിറങ്ങിയത്.