ചങ്ങരംകുളം: വ്യാഴാഴ്ച രാവിലെ 11നാണ് ചങ്ങരംകുളം ടൗണില്‍ വെച്ച് എറവക്കാട് സ്വദേശി മുഹമ്മദ് ഹനീഫ ഫിനാൻസ് സ്ഥാപനത്തിൽ അടക്കാനായി കൊണ്ടുവന്ന പണം നഷ്ടപ്പെട്ടത്. വാഹനം നിര്‍ത്തിയ സ്ഥലം മുതല്‍ ഫിനാൻസ് സ്ഥാപനം വരെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടര്‍ന്ന് ചങ്ങരംകുളം പൊലീസിൽ പരാതി നല്‍കുകയായിരുന്നു. സി.പി.ഒ സുജിത്ത് എത്തി പണം നഷ്ടപ്പെട്ട പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ വഴിയാത്രക്കാരൻ പണം കൈക്കലാക്കുന്നത് കണ്ടെത്തി. സമീപത്തെ സ്ഥാപനങ്ങളിലെ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസുകാരന് മൂക്കുതല സ്വദേശിയാണ് പണം കൈക്കലാക്കി കടന്ന് കളഞ്ഞതെന്ന് കണ്ടെത്തി.
കച്ചവടക്കാരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇയാളുടെ വീട്ടിലെത്തി പണം കണ്ടെത്തുകയായിരുന്നു. പരാതി ഇല്ല എന്നറിയിച്ചതോടെ പൊലീസ് സ്റ്റേഷനില്‍ വെച്ച് സി.പി.ഒ സുജിത്ത് പണം ഹനീഫക്ക് കൈമാറി