ചങ്ങരംകുളത്ത് ബൈക്കും സ്കുട്ടിയും കുട്ടിയിടിച്ച് ഒരാൾ മരിച്ചു. ചിയ്യാനൂർ സ്വദേശി കരിപ്പോട്ട് രവി (45) ആണ് മരണപ്പെട്ടത്.
കാഞ്ഞിയൂർ സ്വദേശികളായ ലത്തീഫ്, ഫൈസൽ ചിയ്യാനൂർ സ്വദേശികളായ അനൂപ്, സജീവൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരുമായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ട ആംബുലൻസ് കോലിക്കരയിൽ വച്ച് ലോറിയുമായി കൂട്ടിയിടിച്ചു.തുടർന്ന് മറ്റൊരു ആംബുലൻസിൽ പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യാശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം.