സാംസ്കാരിക ജനത പുസ്തക ചര്‍ച്ചാ വേദി ഉദ്ഘാടനം ചെയ്തു.

 


സാംസ്കാരിക ജനതയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പുസ്തക ചര്‍ച്ചാവേദി കേരളപ്പിറവി ദിനത്തില്‍  ഉദ്ഘാടനം ചെയ്തു . പടിഞ്ഞാറങ്ങാടിയില്‍ നടന്ന ചടങ്ങില്‍ കവി ഹബീബ കുമ്പിടി അധ്യക്ഷത വഹിച്ചു. പ്രമുഖ നാടക പ്രവര്‍ത്തകന്‍ അച്ചുതന്‍ രംഗസൂര്യ പുസ്തക ചര്‍ച്ചാവേദിയുടെ ലോഗോ  കവി ജയേന്ദ്രന്‍ മേലേഴിയത്തിന് നല്‍കി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. 

പ്രിയങ്ക പവിത്രൻ, വി കൃഷ്ണന്‍ അരിക്കാട് , ജിതേന്ദ്രന്‍ കോക്കാട് , താജിഷ് ചേക്കോട് , തുടങ്ങിയവര്‍ സംസാരിച്ചു. ബിന്ദു കൂടല്ലൂര്‍ സ്വാഗതവും ഹരി കെ പുരക്കല്‍ നന്ദിയും പറഞ്ഞു. സാംസ്കാരിക ജനതയുടെ നാലാം പിറന്നാളിന്‍റെ ഭാഗമായി എല്ലാ മാസവും പുസ്തക ചർച്ചകൾ നടത്തുന്നതിനാണ് പുസ്തക ചര്‍ച്ചാവേദി സംഘടിപ്പിക്കുന്നത്

Below Post Ad