നവ കേരള സദസ്സ്; ചാലിശ്ശേരിയിലും പട്ടാമ്പിയിലും വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം

 


തൃത്താല മണ്ഡലം നവ കേരള സദസ്സിന്റെ ഭാഗമായി കൂറ്റനാട് – ചാലിശ്ശേരി പാതയിൽ വെള്ളിയാഴ്ച ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ സതീഷ് കുമാർ അറിയിച്ചു.

രാവിലെഎട്ടു മുതൽ ഭാഗികമായും 9 മണി മുതൽ പൂർണ്ണമായും ഗതാഗതം നിയന്ത്രണം ഉണ്ടാകും

കുന്നുകുളത്ത് നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഒറ്റപ്പിലാവ് – കോതച്ചിറ പെരിങ്ങോട് -കൂറ്റനാട് വഴി പട്ടാമ്പിയിലേക്ക് പോകണം

പട്ടാമ്പി : പട്ടാമ്പിയിൽ നിന്ന് കുന്നംകുളത്തേക്ക് വരുന്ന വലിയ വാഹനങ്ങൾ കൂട്ടുപാത – വട്ടുള്ളി – ചാത്തന്നൂർ – കറുകപുത്തൂർ – പെരിങ്ങോട് വഴി ചാലിശ്ശേരിയിലെത്തി കുന്നംകുളം ഭാഗത്തേക്ക് പോകണം

പട്ടാമ്പിയിൽ നിന്ന് കുന്നംകുളം ഭാഗത്തേക്ക് വരുന്ന ബസ്സ് മറ്റു ചെറു വാഹനങ്ങൾ കൂറ്റനാട് – തണ്ണീർക്കോട് – കരിമ്പ – ഹെൽത്ത് സെൻറർ – പി.പി. ഓഡിറ്റോറിയം വഴി കുന്നംകുളത്തേക്ക് പോകേണ്ടതാണ്

നവകേരള സദസ്സിനെ എത്തുന്ന വാഹനങ്ങൾ മൈതാനത്ത് ജനങ്ങളെ ഇറക്കിയ ശേഷം മുല്ലയം പറമ്പത്ത് കാവ് ക്ഷേത്രം മൈതാനത്ത് പാർക്ക് ചെയ്യണം

ഇരുചക്രവാഹനങ്ങൾ കദീജ മൻസിൽ സ്റ്റോപ്പിനടുത്ത് പുലിക്കോട്ടിൽ പാലസ് ഓഡിറ്റോറിയം പാർക്കിൽ മൈതാനത്തും , ഗാന്ധിനഗർ റോഡിലും പാർക്ക് ചെയ്യണമെന്ന് ചാലിശേരി പോലീസ് അറിയിച്ചു.

Below Post Ad