ജിദ്ദ : വളരെ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ജിദ്ദയിൽ രൂപം കൊണ്ട പാലക്കാട് ജില്ലാ പ്രവാസി കൂട്ടായ്മയുടെ മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. വാട്സാപ്പ് ഗ്രൂപ്പിലൂടെ ആഡ് ആയി വന്ന ആയിരത്തിലേറെ മെമ്പർമാരുടെ ഔദ്യോഗിക മെമ്പർഷിപ്പ് കാമ്പയിനാണ് തുടക്കമായത്. പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി, ലീഗൽ അഡ്വയ്സർ
അഡ്വക്കെറ്റ് മുഹമ്മദ് ബഷീർ അപ്പക്കാടൻ മണ്ണാർക്കാടിന് ഫോം കൈമാറി ഉത്ഘാടനം ചെയ്തു. മെമ്പർഷിപ്പ് കാമ്പയിൽ കോർഡിനേറ്റർമാരായി ഷാനവാസ് ഒലവക്കോടിനേയും , അസിസ്റ്റന്റ് കോർഡിനേറ്ററായി
ജിതേഷ് ഷൊർണൂരിനേയും തീരുമാനിച്ചു. ഓരോ മണ്ഡലങ്ങളിൽ നിന്നും മെമ്പർ ഷിപ്പ് ഫോമുകൾ കളക്ട് ചെയ്യുന്നതിനായി അതാത് മണ്ഡലത്തിലെ വാട്ട്സ്‌ആപ് ഗ്രൂപ്പ് അഡ്മിൻമാരെ ചുമതലപ്പെടുത്തി. മെമ്പർഷിപ്പ് കാമ്പയിൻ കാലാവധി 2023 ഡിസംബർ 31 വരെ ആയിരിക്കും. രണ്ട് കൊല്ലത്തെ മെമ്പർഷിപ്പ് അംഗത്വ കാലാവധി 2024 ജനുവരി ഒന്ന് മുതൽ, 2025 ഡിസംബർ 31 വരെ ആയിരിക്കുമെന്നും തീരുമാനത്തിലെത്തി.
മെമ്പർഷിപ്പ് കാമ്പയിൻ കഴിയുന്നതോട് കൂടി ജില്ലാ കൂട്ടായ്മയുടെ ലോഞ്ചിങ്ങായി ഒരു പ്രോഗ്രാം നടത്താൻ തീരുമാനിച്ചു. പബ്ലിക് പ്ര്രോഗ്രാം കമ്മറ്റി കോർഡിനേറ്റർമാരായി, നവാസ് മേപ്പറമ്പ്, പ്രവീൺ സ്വാമിനാഥ്, ഉമ്മർ തച്ചനാട്ടുകര എന്നിവരെ ചുമതലപ്പെടുത്തി. പ്രസിഡന്റ് അബ്ദുൽ അസീസ് പട്ടാമ്പി അധ്യക്ഷനായ യോഗത്തിന് അബ്ദുൽ ലത്തീഫ് കരിങ്ങനാട് ചർച്ചക്ക് തുടക്കം കുറിച്ചു. വിവിധ മണ്ഡലങ്ങളിൽ നിന്നായി തെരഞ്ഞെടുത്ത മുപ്പതോളം ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ജിദ്ദയിലുള്ള പാലക്കാട്ട്കാരായവർ മെമ്പർഷിപ് എടുക്കുന്നതിനായി
അബ്ദുൽ അസീസ് പട്ടാമ്പി (0507592949), ഷാനവാസ് ഒലവക്കോട് (0546365272), ജിദേശ് ഷൊർണൂർ (0502508324) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
യോഗത്തിന് ജനറൽ സെക്രട്ടറി മുസ്തഫ തൃത്താല സ്വാഗതവും, ഓഡിറ്റർ നാസർ വിളയൂർ നന്ദി പറയുകയും ചെയ്തു.
റിപ്പോർട്ട് :-
മുജീബ് തൃത്താല - ജിദ്ദ