തൃശൂർ: ചേലക്കരയിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു.
ചേലക്കര ചിറങ്കോണം പൂച്ചേങ്കിൽ ഉമ്മറിന്റെ ഭാര്യ റഫീനയാണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി പത്തേമുക്കാലോടെ വീടിനു പുറത്തിറങ്ങി മണ്ണെണ ശരിരത്തി ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് അയൽവാസികൾ പറയുന്നത്.
അയൽവാസികളും ബന്ധുക്കളുംചേർന്ന് വെള്ളമൊഴിച്ച് തീയണച്ച് ചേലക്കര സ്വകാര്യ ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഗുരുതരമായി പൊള്ളലേറ്റ യുവതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം സംഭവിച്ചത്. ഭർത്താവ് ഉമ്മർ ഗൾഫിലാണ് ഇവർക്ക് പന്ത്രണ്ടും, ഒമ്പതും വയസ്സുള്ള രണ്ട് മക്കളുമുണ്ട്.
സംഭവ സമയത്ത് ഭർത്താവിന്റെ ഉമ്മയും, സഹോദരിയും ഒരു കുട്ടിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവുമായുള്ള കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ചേലക്കര പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.