തൃത്താല : നാടിന്റെ സ്വാസ്ഥ്യം കെടുത്തുന്ന തൃത്താല കരിമ്പനക്കടവിലെ ബീവറേജ് ഔട്ട് ലെറ്റ് അടച്ചുപൂട്ടണമെന്ന്ആവശ്യപ്പെട്ട് മദ്യ വർജ്ജന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടത്തി.
ഔട്ട് ലെറ്റിന് മുന്നിൽ നടന്ന പ്രതിഷേധ കൂട്ടായ്മ മദ്യ വർജ്ജന സമിതി പാലക്കാട് ജില്ലാ പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്തിന്റെ അധ്യക്ഷതയിൽ പൊതുപ്രവർത്തകൻ
പി.പി മൊയ്തീൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മദ്യ നിരോധനസമിതി പട്ടാമ്പി താലൂക്ക് സെക്രട്ടറി വിനോദ് ചോലപറമ്പിൽ,ടി.വി.എം അലി,പി.അബ്ദുറഹിമാൻ മാസ്റ്റർ,ടി.ടി മുസ്തഫ എന്നിവർ സംസാരിച്ചു.