ഒറ്റപ്പാലം. ഹെൽമറ്റ് ഉപയോഗിച്ച് പോലീസ് വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തു. യുവാവ് അറസ്റ്റിൽ. ഒറ്റപ്പാലം പോലീസ് സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന് നേരെയാണ് യുവാവിന്റെ ആക്രമണം.
സംഭവത്തിൽ വാണിയംകുളം സ്വദേശി ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു. പ്രതി മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് സംശയം.യുവാവിനെതിരെ പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തത്.
പോലീസ് സ്റ്റേഷന് ഐഎസ്ഒ സർട്ടിഫിക്കറ്റ് കൈമാറുന്ന സമ്മേളനത്തിന്റെ തിരക്ക് പരിഗണിച്ചാണ് വാഹനം പാതയോരത്ത് നിർത്തിയിട്ടത്. പരിപാടിക്കെത്തിയ ജില്ലാ പോലീസ് മേധാവി ഉൾപ്പടെയുള്ളവർ സ്റ്റേഷനുള്ളിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു യുവാവിന്റെ അതിക്രമം.