രണ്ടു വിദ്യാർത്ഥികളെ കാണ്മാനില്ല | KNews



 
ചാലിശ്ശേരി: പള്ളിയിലേക്കെന്ന് പറഞ്ഞ് പോയ
ചാലിശ്ശേരി കൊരട്ടിക്കര സ്വദേശികളായ രണ്ടു വിദ്യാർത്ഥികളെ കാണാതായതായി പരാതി.

 ചാലിശ്ശേരി ഹംസയുടെ മകൻ തെക്കെക്കാട്ടിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന 12 വയസ്സുകാരനായ മുഹമ്മദ് ഹനാൻ, കൊരട്ടിക്കര തൊണ്ടിയിൽ വീട്ടിൽ നൗഷാദിന്റെ മകൻ 14 വയസ്സുള്ള നബിജാസ് എന്നിവരെയാണ് കാണാതായത്.

ശനിയാഴ്ച വൈകുന്നേരം ഒറ്റപ്പിലാവ് പള്ളിയിലേക്കാണന്ന് പറഞ്ഞ് പോയ ഇരുവരെയും അഞ്ചുമണിയോടെ കാണാതാവുകയായിരുന്നു. ഇരുവരും ബസ്സിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. 

കുന്നംകുളം ചാലിശ്ശേരി പോലീസ് സ്റ്റേഷനുകൾ പരാതി നൽകി.കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെയുള്ള നമ്പറുകളിൽ അടുത്ത് പോലീസ് സ്റ്റേഷനുകളിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

9605 525 816
0466 225 6254

ചാലിശ്ശേരി പോലീസ് സ്റ്റേഷൻ

Update: 5.11.23 8.00 pm

ചാലിശ്ശേരി: ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായ ചാലിശ്ശേരി, കൊരട്ടിക്കര സ്വദേശികളായ രണ്ടു വിദ്യാർത്ഥികളെ കണ്ടെത്തി.

ചാലിശ്ശേരി ഹംസയുടെ മകൻ തെക്കെക്കാട്ടിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന 12 വയസ്സുകാരനായ മുഹമ്മദ് ഹനാൻ, കൊരട്ടിക്കര തൊണ്ടിയിൽ വീട്ടിൽ നൗഷാദിന്റെ മകൻ 14 വയസ്സുള്ള  നബിജാസ് എന്നിവരെയാണ് കാണാതായിരുന്നത്.

ഇന്ന് വൈകീട്ടാണ് കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.  കുട്ടികളെ കൊണ്ടുവരുന്നതിനായി ആലത്തൂർ പോലീസ് സ്റ്റേഷനിലേക്ക് രക്ഷിതാക്കൾ പുറപ്പെട്ടു.
Tags

Below Post Ad