"മെയ്ഡ് ഇൻ ഖത്തർ" എക്സിബിഷന് ഉജ്വല തുടക്കം; തൃത്താല പ്രവാസി സംരംഭമായ അക്കോൺ പ്രിൻറിംഗ് പ്രസ് സജീവ സാന്നിദ്ധ്യം

 


ദോഹ : ഖത്തർ അമീർ ഷെയ്ഖ് തമീം ഹമദ് അൽതാനിയുടെ രക്ഷാകർത്വത്തിൽ വാണിജ്യവ്യവസായ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമീദ് ബിൻ ഖാസ്സിം അൽതാനി "മെയ്ഡ് ഇൻ ഖത്തർ " എക്സിബിഷന്റെ ഒമ്പതമേത് എഡിഷൻ ഉത്‌ഘാടനം ചെയ്തു.

ഉത്ഘാടന ചടങ്ങിൽ ധനകാര്യ മന്ത്രി അലി ബിൻ അഹ്‌മദ്‌ അൽ കുവാരി ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസ്സിം അൽതാനി ഖത്തർ വ്യവസായി അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ  ഖാസ്സിം അൽതാനി എന്നിവർ പങ്കെടുത്തു.

ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഖത്തർ ചേംബർ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ പ്രദർശനത്തിൽ 450 ഓളം കമ്പനികൾ പങ്കെടുക്കുന്നുണ്ട് .

തൃത്താല പ്രവാസി സംരംഭമായ അക്കോൺ പ്രിന്റിങ് പ്രസ്സ്  പ്രദർശനത്തിലെ സജീവ സാന്നിധ്യമാണ്.

പ്രിന്റിങ് ആൻഡ് പാക്കേജിങ് രംഗത്തെ നീണ്ട കാല  ഗുണമേന്മ യോടെയുള്ള സേവനം പരിഗണിച്ചു ഖത്തർ സർക്കാരിന്റെ ക്ഷണപ്രകാരമാണ് മെയ്ഡ് ഇൻ ഖത്തർ ഒമ്പതാം പതിപ്പിൽ അക്കോൺ പ്രിന്റിങ് പ്രസ് നു ഈ പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

ഖത്തറിന്റെ ക്ഷണപ്രകാരം മെയ്ഡ് ഇൻ ഖത്തറിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് കമ്പനിയുടെ ഡയറക്ടർമാരായ മൊയ്തീൻകുട്ടി പി.ടി തൃത്താലയും ജലീൽ പുളിക്കൽ കൂടല്ലൂരും അറിയിച്ചു.

Below Post Ad