ഒറ്റപ്പാലം:2021ൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻ്റെ ഏറ്റവും നല്ല പോലീസ് സ്റ്റേഷനുള്ള അംഗീകാരം ഒറ്റപ്പാലം പോലീസ് സ്റ്റേഷന് ലഭിച്ചു. ഇതിനെ തുടർന്ന് #ISO സംഘം മെയ് രണ്ടാം തിയ്യതി പോലീസ് സ്റ്റേഷൻ സന്ദർശിക്കുകയും, പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തുന്നതിനുള്ള മികവ്, പോലീസ് ഉദ്യോഗസ്ഥർക്കുള്ള അടിസ്ഥാന സൗകര്യം, ഹരിത പ്രോട്ടോകോൾ പാലനം, പൊതുജനങ്ങളോടുള്ള നല്ല പെരുമാറ്റം, ജനമൈത്രി സംവിധാനത്തിലൂടെ നടത്തുന്ന സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങൾ, സ്റ്റേഷനും പരിസരവും ശുചിത്വത്തോടെയും വൃത്തിയായും സൂക്ഷിക്കുന്നതിനുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക്, സ്ത്രീകൾ കുട്ടികൾ മുതിർന്ന പൗരന്മാർ എന്നിവരുടെ പരാതികൾ തീർപ്പാക്കുന്നതിനുള്ള വേഗത. തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ്
ISO സർട്ടിഫിക്കറ്റ് പോലീസ് സ്റ്റേഷന് ലഭിച്ചത്. ISO സർട്ടിഫിക്കറ്റ് ദാന ചടങ്ങ് 4/11/23 തീയ്യതി 10 മണിക്ക് ഷൊർണൂർ ഡിവൈഎസ്പിയുടെ അധ്യക്ഷതയിൽ സ്റ്റേഷൻ അങ്കണത്തിൽ വെച്ച് ഒറ്റപ്പാലം എംഎൽഎ ശ്രീ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ജാനകി ദേവി അധ്യക്ഷയായിരുന്നു.
പാലക്കാട് ജില്ലാ പോലീസ് മേധാവി ISO ഡയറക്ടറിൽ നിന്നും സർട്ടിഫിക്കറ്റ് സ്വീകരിക്കുകയും, ഒറ്റപ്പാലം പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു. ഒറ്റപ്പാലം സബ് കലക്ടർ ശ്രീമതി ഡി. ധർമ്മല ശ്രീ ISO ലോഗോ പ്രകാശനം ചെയ്തു.
ചടങ്ങിൽ മുൻ ഒറ്റപ്പാലം എംഎൽഎ ശ്രീ പി ഉണ്ണി, വാർഡ് കൗൺസിലർ ഫാത്തിമത്ത് സുഹറ,സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീ. സുജിത്, SI. പ്രവീൺ, കേരള പോലീസ് ഓഫീസർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ മണികണ്ഠൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ ശ്രീ സുനിൽ എന്നിവർ പങ്കെടുത്തു.